www.poomanamclinic.com

അണ്ഡാശയമുഴ-ഒരു ചികിത്സാനുഭവം

25 വയസു മാത്രം പ്രായമുള്ള പെൺകുട്ടി. അവളുടെ ആദ്യ മുഴനീക്കൽ ഓപ്പറേഷൻ കുറച്ചു മാസം മുൻപ് കഴിഞ്ഞു. മാസങ്ങൾക്കു ശേഷം വീണ്ടും വയറു വേദന വന്നപ്പോൾ വീണ്ടും സ്കാൻ ചെയ്തു, ആ റിസൾട്ടാണ് ആദ്യം കൊടുത്തിരിക്കുന്നത്.

ചെറിയ പ്രായത്തിൽതന്നെ ഈ രോഗം ബാധിച്ചതിനാൽ അവൾ വളരെ ദുഃഖിതയായിരുന്നു. ഈ ജൻമത്തിൽ കല്യാണം വേണ്ട എന്ന ഒരു തീരുമാനവും അവൾ എടുത്തതായി അമ്മ പറഞ്ഞറിഞ്ഞു. അലോപ്പതിയിൽ വീണ്ടും ഓപ്പറേഷനാണ് ഡോക്ടർ പറഞ്ഞത്. ഓപ്പറേഷൻ കൂടാതെ വല്ല മാർഗ്ഗവും ആയുർവേദത്തിൽ ഉണ്ടോ ഡോക്ടർ… അവർ ആരാഞ്ഞു.

ഇതേ രോഗത്തന്റെ വിജയപ്രദങ്ങളായ സ്കാൻ റിപ്പോർട്ട് അവരെ കാണിച്ചു. അവർക്ക് കുറച്ചു ആശ്വാസമായി അങ്ങനെ ചികിത്സ തുടങ്ങി. 2 ആഴ്ച കഴിയുമ്പോഴേക്കും ഏകദേശം 4 മാസമായി മുടങ്ങിക്കിടന്നിരുന്ന ആർത്തവം വന്നു. പിന്നീട് പടിപടിയായ മാറ്റങ്ങൾ കണ്ടു തുടങ്ങി.. വയർവേദന മാറി.എന്നോ നഷ്ടപ്പെട്ട ഉൽസാഹം തിരിച്ചുവന്നു.

പിന്നീടു വീണ്ടും എടുത്ത സ്കാൻ റിപ്പോർട്ടുമായി അവൾ വീണ്ടും വന്നു.. ഡോക്ടർ ഞാൻ ആ പ്ലാൻ മാറ്റി.. എന്തു പ്ലാൻ. ഞാന്‍ ചോദിച്ചു.. അവൾ നാണത്തോടെ പറഞ്ഞു.. വീട്ടകാർ കല്യാണ ആലോചന വീണ്ടും തുടങ്ങിയിരിക്കുന്നു. ഇതൊരു മാറാരോഗ മാണെന്ന് കരുതിയാണ് ഞാന്‍ കല്യാണമേ വേണ്ടന്ന് വിചാരിച്ചത്.. ആദ്യമേ ഇവിടെ വന്നിരുന്നെങ്കില്‍ വയറിലെ ഓപ്പറേഷൻ്റെ പാട് വരില്ലായിരുന്നു.. ഓപ്പറേഷൻ്റെ പാടു മാറുവാനുള്ള വല്ല മരുന്നും ആയുർവേദത്തിലുണ്ടോ ഡോക്ടർ.. അവള്‍ നിഷ്കളങ്കമായി ചോദിച്ചു…..

www.poomanamclinic.com
www.poomanamclinic.com