തലകറക്കം ഇന്ന് വളരെയധികം ആളുകളെ അലട്ടിവരുന്ന പ്രശ്നമാണ്. വെറുതേ ഇരിക്കുമ്പോൾ തലകറങ്ങുക, എവിടെയെങ്കിലും പിടുത്തം കിട്ടിയില്ലെങ്കിൽ താഴെ വീണു എല്ലോ പല്ലോ പൊട്ടുന്നു.. അപകടം തന്നെയല്ലെ. ഡ്രൈവിങ്ങ്, ഉയരത്തിൽ നിന്നുള്ള ജോലികൾ മുതലായ അപകടമായതും അധിക ശ്രദ്ധ ആവശ്യമായതുമായ ജോലികൾ ചെയ്തുവരുമ്പോൾ ഇതു വന്നാലുള്ള അവസ്ഥ പറയേണ്ടതില്ല. പൊതുസ്ഥലങ്ങളിൽ ഒറ്റക്കു യാത്രചെയ്യുമ്പോൾ തലകറക്കം വന്നാലോ.. സ്ത്രീകളും കുട്ടികളും രക്ഷപെടും.. ആരെങ്കിലും അവരെ ആശുപത്രിയിലാക്കും പക്ഷെ പാവം മുതിർന്ന പുരുഷൻമാരുടെ അവസ്ഥയോ.. കള്ളുകടിച്ചു വെളിവില്ലാതെ കറങ്ങിയതാണെന്നേ എല്ലാവരും പറയു..കറങ്ങി നിലത്തുവീണാലും പുച്ഛഭാവത്തോടെ ആളുകൾ നോക്കി കടന്നുപോകും
കാരണങ്ങൾ
സാധാരണ തലകറക്കം ഏറ്റവുമധികം വരുന്നത് അനീമിയ അഥവാ വിളർച്ചരോഗം ഉള്ളവരിലാണ്. വിളർച്ചരോഗത്തിൽ രക്തത്തിന്റെ ഗുണവും അളവും കുറയുന്നു. തലച്ചോറിന്റെ അവശ്യത്തിനു രക്തം തികയാതെ വരുന്നു, തല കറങ്ങുന്നു. സ്ത്രീകളയും അർശ്ശോരോഗികളെയുമാണ് ഏറ്റവുമധികം ഇത് ബാധിക്കുന്നത്. മാസക്കുളി സമയത്ത് കുറച്ചധികമായി രക്തം പോയാലോ പൈൽസ് രോഗികളിൽ ഗുദമാർഗ്ഗം രക്തം പോയാലോ ഈ രോഗത്തിന്റെ പിടിയലമരുന്നു.
തലകറക്കം ഒരു രോഗമായി വരുന്ന മറ്റൊരു അവസ്ഥയാണ് വെർട്ടിഗോ.. സിംപിൾ വെർട്ടിഗോ, ലാബരിന്തൈൻ വെർട്ടിഗോ എന്ന് വെർട്ടിഗോ രണ്ടു തരമുണ്ട്.. ചെവിക്കുള്ളിലെ ബാലൻസ് ക്രമീകരിക്കുന്ന അവയവത്തിന് നീർകെട്ടുണ്ടാവുകയാണ് ലാബരിന്തൈൻ വെർട്ടിഗോ എന്ന രോഗത്തിന് കാരണം. ഇവ തമ്മിൽ ലക്ഷണ വ്യത്യാസം കൊണ്ട് തിരിച്ചറിയാം സിംപിൾ വെർട്ടിഗോയിൽ തലകറങ്ങുമ്പോൾ അവനവന്‍ കറങ്ങുന്നതായും നേരെമറിച്ച് ലാബരിന്തൈൻ വെർട്ടിഗോ യിൽ പ്രപഞ്ചം മുഴുവനും രോഗിക്കു ചുറ്റും കറങ്ങുന്നതായും തോന്നുന്നു. വെസ്റ്റിബ്യുളാർ നെർവ് എന്ന ഞരമ്പിനു നീർവീഴ്ചവന്നാലും തലച്ചോറിനു എന്തെങ്കിലും തകരാർ വന്നാലും വെർട്ടിഗോ വരാം.
ഷുഗർ പ്രഷർ ഇവ കൂടിയാലോ കുറഞ്ഞാലോ തലകറക്കം വരാറുണ്ട്. ആതിനാൽതന്നെ തലകറക്കരോഗിയുടെ ബീ.പിയും ഷുഗറും ആദ്യം തന്നെ ചെയ്യണ്ടതാണ്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവും കൊളസ്റ്റ്റോളും നിർബന്ധമായും പരിശോധിക്കണ്ടതാണ്.
ചികിത്സ
തലകറക്കരോഗത്തിന്റെ കാരണങ്ങൾ എന്തുമാകട്ടെ ആയുർവേദത്തിൽ ഇതിനു ഫലപ്രദമായ മരുന്നുകളുണ്ട്. ലാബ് പരിശോധനകൾ നടത്തി കാരണം കൃത്യമായി നിർണയിച്ചു വേണം ചികിത്സ തുടങ്ങാൻ. ഉള്ളിൽ കഴിക്കുന്ന മരുന്നുകളോടൊപ്പം തലയിൽ പ്രത്യേകം മരുന്നിട്ടു കാച്ചിയ എണ്ണയും ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കണം. മരുന്നുകളുടെ കൂടെ ഇവിടെ കൊടുത്തപ്രകാരമുള്ള വ്യായാമരീതിയും ചെയ്യുകയാണെങ്കിൽ കുറച്ചുകൂടി നന്ന്..
NB -ഈ സ്ഥാപനത്തിൽ കിട്ടുന്ന Vertino Oil തലകറക്കരോഗത്തിനു വളരെ ഫലപ്രദമായ ഒരു മരുന്നാണ്. 6 തുള്ളി വീതം നിറുകയിൽ തേച്ച് കുളിച്ചാൽ പഴക്കം ചെന്ന തലകറക്കം പോലും മാറുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്..

