ചുണങ്ങ് – കാരണങ്ങൾ
ഇത് വെള്ളപ്പാണ്ടാണോ ഡോക്ടര്‍.. ക്ലിനിക്കില്‍ ചികിത്സ തേടിവന്ന ഒരു രോഗി ഉദ്വേഗത്തോടെ ചോദിച്ചു. പരിചയക്കാരണ് കക്ഷി. കല്യാണം കഴിഞ്ഞിട്ടുമില്ല പുറത്തും കഴുത്തിലുമാകെ വിളറിയ പാണ്ടുകള്‍ സുഹൃത്തുക്കളാരോ ഇതു വെള്ളപ്പാണ്ടു രോഗമാണ് എന്ന് പറഞ്ഞുവത്രെ. ആതിന്റെ ടെന്‍ഷനിലാണ് കക്ഷി…സ്കിന്‍ സൂക്ഷ്മമായി എക്സാമിന്‍ ചെയ്തു അപ്പോള്‍ മനസ്സിലായി ഇതു വെള്ളപ്പാണ്ടല്ല…സാധാരണ വെള്ളപ്പാണ്ട് രോഗം ധാരാളം കൈകാര്യം ചെയ്യാറുള്ളതാണ്. ആയുര്‍വേദത്തില്‍ അതിനു നല്ല ചികിത്സയുമുണ്ട്. അതില്‍ കാണുന്ന ലക്ഷണങ്ങളായ രോമം നരയ്ക്കല്‍ വ്യക്തമായ പാട്, കുടുംബ പാരമ്പര്യം ഇവ ഒന്നും ടിയാനില്ല. …






