മെഡിക്കല്‍ സയന്‍സിന്റെ അഭൂതപൂര്‍വമായ വളര്‍ച്ച മൂലം മനുഷ്യകുലത്തിന്റെ ആയുര്‍ദൈര്‍ഘ്യം കൂടിക്കൊണ്ടിരിക്കുന്നു. നാളെ ഒരു പക്ഷെ മരിക്കാതിരിക്കുവാനുള്ള കഴിവുകൂടി മനുഷ്യന്‍ ആര്‍ജിച്ചുകൂടെന്നില്ല.. പക്ഷെ ആയുസ് ദീര്‍ഘിപ്പിക്കുവാനുള്ള പരക്കം പാച്ചിലിനിടയില്‍ മനുഷ്യന്‍ മറക്കുന്ന ഒന്നുണ്ട് – ആരോഗ്യം.. ആംഗലേയത്തില്‍ പറഞ്ഞാല്‍ Quality of Life…ആയുസ് എത്രയധികമായാലും ആരോഗ്യമില്ലെങ്കിലുള്ള അവസ്ഥ പരമദയനീയം തന്നെ.. വീട്ടുകാര്‍ക്ക് ബാധ്യതയായി ഉള്ള ജീവിതത്തിനേക്കാള്‍ മരണം തന്നെ അഭികാമ്യം…
ഇത്തരത്തില്‍ കുടുംബത്തിന് ബാധ്യതയായി ജീവിക്കുന്നവരില്‍ ഭൂരിഭാഗം ആളുകളും സന്ധി വാതരോഗികളാണ് എന്നതാണ് ഈ വിഷയം ഇന്ന് തിരഞ്ഞെടുക്കുവാന്‍ കാരണം.. ഈ രോഗത്തിനെക്കുറിച്ച് യഥാര്‍ത്ഥ അറിവ് ജീവിതത്തിലെ ഒരു വലിയ ദുരന്തത്തെ ഇല്ലാതാക്കുന്നു..- വാതം ബാധിച്ചുള്ള ശയ്യാവാസം..
സന്ധിവാതം എന്നാല്‍ സന്ധികളെ ബാധിക്കുന്ന രോഗം എന്നാണ് അര്‍ത്ഥം.. ഇവ പല തരത്തിലുണ്ട്.. എന്നാല്‍ പ്രായമാകുമ്പോള്‍ വരുന്ന വാതം അഥവാ സന്ധി തേയ്മാനമാണ് പ്രായേണ സന്ധി വാതം എന്ന് പരാമര്‍ശിച്ചുവരുന്നത്..
മനുഷ്യനും മറ്റു ജീവികളും തമ്മിലുള്ള പ്രധാന വ്യത്യാസം ആയുര്‍ദൈര്‍ഘ്യത്തിലുളള വലിയ അന്തരമാണ്. 100 വര്‍ത്തിലധികം ആയുസുള്ള ജീവിവര്‍ഗം ഈ ലോകത്തില്‍ വിരലിലെണ്ണാന്‍ മാത്രമേയുള്ളു.. അതിലൊന്നാണ് മനുഷ്യകുലം.. അതു തന്നെയാണ്. മനുഷ്യനില്‍ സന്ധി തേയ്മാനം ഇത്രയധികം വര്‍ദ്ധിച്ചുവരുവാന്‍ കാരണം..
ഇനി വിഷയത്തിലേക്കു കടക്കാം..
പ്രധാനമായി കാല്‍മുട്ടുകളെയാണ് ഈ രോഗം തുടക്കത്തില്‍ ബാധിക്കാറ്. ക്രമേണ മറ്റു സന്ധികളെയും ബാധിച്ചു തുടങ്ങും.. ശരിയായ ചികിത്സ യഥാസമയം കിട്ടിയില്ലെങ്കില്‍ രോഗം വഷളായി സന്ധി മുഴുവന്‍ നശിക്കുകയും രോഗി ശയ്യാവലംബിയാവുകയും ചെയ്യുന്നു..തുടക്കത്തില്‍ സന്ധിക്കിടയിലുള്ള തരുണാസ്ഥികളെയും സിനോവിയം എന്ന ഒരു സ്തരത്തെയും ബാധിക്കുകയും അവയുടെ കട്ടി കുറഞ്ഞുവരികയും ക്രമേണ ഇവ പൂര്‍ണ്ണമായി നശിച്ച് പിന്നീട് അസ്ഥികള്‍ കൂടി ദ്രവിച്ചുവരുന്നു.(ചിത്രം കാണുക). ഈ അവസ്ഥയെത്തിയാല്‍ ഇതിന് പിന്നെ മരുന്നുകള്‍ ഫലവത്താവില്ല. മുട്ടു മാറ്റിവയ്കണ്ട അവസ്ഥയെത്തുന്നു. വളരെ ചിലവേറിയതും പരാജയ സാദ്ധ്യത കൂടിയതുമായ ഇത്തരം ശസ്ത്രക്രിയ എല്ലാവര്‍ക്കും ചെയ്യുവാന്‍ കഴിയുകയില്ല.. ചെയ്തിട്ടും വേദന മാറാതെ ചിലര്‍ വിധിയെ പഴിച്ചു ശേഷായുസ്സു ജീവിച്ചു തീര്‍ക്കുന്നു..
എന്തുകൊണ്ട് ഈ രോഗം വരുന്നു.. എന്തുകൊണ്ട് ഇത് ചിലര്‍ക്കു മാത്രം വരുന്നു.. ഈ ചോദ്യങ്ങളുടെയെല്ലാം ഉത്തരം നില്‍ക്കുന്നത് മനുഷ്യന്റെ രക്ത ചംക്രമണ വ്യവസ്ഥയിലാണ്…
പ്രായമാകുന്നതു മൂലമോ അപൂര്‍വ്വമായി മറ്റു കാരണങ്ങള്‍ മൂലമോ രക്ത ചംക്രമണം സന്ധികളില്‍ കുറയുന്ന അവസ്ഥ സംജാതമായാല്‍ (രക്തക്കുഴലില്‍ കൊഴുപ്പടിയുക മുതലായവ) സന്ധികളില്‍ സംഭവിക്കുന്ന തകരാറുകള്‍ യഥാസമയം പരിഹരിക്കുവാന്‍ ശരീരത്തിനു കഴിയാതെ വരുന്നു.. ഇതാണ് ഈ രോഗത്തിന്റെ യഥാര്‍ത്ഥ കാരണം.. ആയതിനാല്‍തന്നെ രക്തചംക്രമണതടസ്സം നീക്കലാണ് ഈ രോഗത്തിന്റെ ശരിയായ ചികിത്സ തന്നെ.. ആയുര്‍വേദം ഈ സിദ്ധാന്തത്തിലധിഷ്ഠിതമായാണ് സന്ധിവാതത്തെ ചികിത്സിക്കുന്നത്..
വേദനസംഹാരികള്‍ നല്‍കിയുള്ള ചികിത്സ പെട്ടന്നു ഫലം ചെയ്യുമെങ്കിലും അതിനു ദോഷങ്ങള്‍ വളരെയധികമുണ്ട്.. ശക്തിയേറിയ മരുന്നുകള്‍ പെട്ടന്നു തന്നെ സന്ധിവാതം മൂലമുള്ള വേദനക്ക് ശമനം തരുമെങ്കിലും അവയുടെ സ്ഥിരമായുള്ള ഉപയോഗം ആന്തരാവയവങ്ങളെ ക്രമേണ തകരാറിലാക്കുന്നു.. മാത്രമല്ല ഇവ കഴിച്ചു രോഗി പൂര്‍വാധികം ഉഷാറോടെ ജോലികള്‍ ചെയ്യുന്നതു മൂലം സന്ധികളിലെ തകരാറുകള്‍ പെട്ടന്നു തന്നെ അധികരിക്കുകയും അവസാനം സന്ധികള്‍ പൂര്‍ണ്ണമായും നശിച്ച് വേദന സംഹാരികള്‍ അധിക ഡോസില്‍ കഴിച്ചാല്‍പോലും വേദന കുറയാതെ വരികയും ചെയ്യുന്നു…ഈ രോഗം അവസാന ഘട്ടത്തിലെത്തിയാല്‍ ഒരു ചികിത്സയും ഫലം ചെയ്യുന്നതല്ല…
രോഗികളുടെ ശ്രദ്ധക്ക്.. സന്ധിവേദന അതിന്റെ തുടക്കത്തില്‍ തന്നെ വിദഗ്ധ ഡോക്ടറെ കാണിച്ച് ആവശ്യമെങ്കില്‍ ചില രക്തപരിശോധനകള്‍ എക്സ്റെ മുതലായവ ചെയ്ത് രോഗം കൃത്യമായി നിര്‍ണ്ണയിച്ച് ചികിത്സിക്കുക.. തുടക്കത്തിലെ കൃത്യമായ ചികിത്സ ചെയ്താല്‍ വളരെ എളുപ്പം മാറുന്ന രോഗമാണിത്.. വൈകിയാലോ ചികിത്സ വളരെ ദുഷ്കരവും.
സന്ധിവാത ചികിത്സക്ക് പേരുകേട്ട നല്ലൊരു സ്ഥാപനമാണ് പൂമാനം അബ്രഹാംസ് ആയുർവേദിക് സ്പെഷ്യാലിറ്റി ക്ലിനിക്. കഠിന പത്ഥ്യം, കഷായം മുതലായ കയ്പുള്ള മരുന്നുകൾ ഇവ ഇല്ലാതെ തന്നെ രണ്ടോ മൂന്നോ മാസം കൊണ്ടുതന്നെ സന്ധി വാതം ഇവിടെ വിജയകരമായി ചികിത്സിച്ചു വരുന്നു.

